ആലപ്പുഴ : ഗവ. സർവ്വന്റ്സ് ബാങ്കിന്റെ കലവൂർ ശാഖയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എൻ.അരുൺകുമാർ അദ്ധ്യക്ഷതവഹിക്കും. വൈസ് പ്രസിഡന്റ് എസ്.പ്രദീപ് സ്വാഗതം പറയും. അഡ്വ. എ.എം.ആരിഫ് എം.പി സ്ട്രോംഗ് റൂം ഉദ്ഘാടനവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സേഫ് ലോക്കർ ഉദ്ഘാടനവും നിർവഹിക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ കോർ ബാങ്കിംഗ് ഉദ്ഘാടനം നടത്തും. ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാർ പ്രവീൺദാസ് ബി.എസ് ആദ്യനിക്ഷേപം സ്വീകരിക്കും. സഹകരണ ജോയിന്റ് ഡയറക്ടർ എൻ. ശ്രീവത്സൻ ഐശ്വര്യനിധി ഉദ്ഘാടനം ചെയ്യും. ബാങ്ക് സെക്രട്ടറി ആർ.ശ്രീകുമാർ നന്ദി പറയും