തുറവൂർ: അരൂർ നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾ പൂർത്തിയാക്കുന്നില്ലെന്നാരോപിച്ചു ഷാനിമോൾ ഉസ്മാൻ എം.എൽ.എ നടത്തുന്ന സമരം, തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണെന്ന് സി.പി.എം അരൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ.സാബു പറഞ്ഞു. മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പദ്ധതികൾ നടപ്പിലാക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണം നടന്നു വരികയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഉണ്ടായ തടസം പരിഹരിക്കാൻ ഇതുവരെ ഒന്നും ചെയ്യാതിരുന്ന എം.എൽ.എയുടെ പാർട്ടിക്കാരാണ് വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.