
ആലപ്പുഴ : ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നിരന്തരമായ അപവാദ പ്രചാരണങ്ങളെ അതിജീവിച്ചു പിന്നാക്ക ജനവിഭാഗങ്ങളുടെ അത്താണിയായ എസ്.എൻ.ഡി.പി യോഗം അജയ്യമായി നിലകൊള്ളുമെന്ന് പന്തളം യൂണിയൻ സെക്രട്ടറി
ഡോ.എ.വി ആനന്ദരാജ് പറഞ്ഞു.കുളനട കൈപ്പുഴ 67-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിന്റെ 25-ാം മത് പ്രതിഷ്ഠ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി. കെ വാസവൻ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുരേഷ് മുടിയൂർക്കോണം ചികിത്സാധനസഹായവും വിതരണം ചെയ്തു. ശാഖ സെക്രട്ടറി എൻ ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കമലാസനൻ, വനിതസംഘം യൂണിയൻ എക്സിക്യൂട്ടിവ് അംഗം ലളിത, ഷൈൻ തുടങ്ങിയവർ സംസാരിച്ചു.