ആലപ്പുഴ: 1966 ലെ കേരളാ റേഷനിംഗ് ഓർഡർ പരിഷ്കരിച്ചതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തതിൽ 8 ന് ചേർത്തലയിൽ ശില്പശാല നടക്കും.ശില്പശാലയുടെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. പരിഷ്ക്കാരത്തെ സംബന്ധിച്ച് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ എൻ.ഷിജീർ,വർഗീസ് പാണ്ടനാട്,ഉദയകുമാർ ഷേണായ്,എൻ.രാജീവ്,മധുസൂദനൻ,കെ.ആർ.ബൈജു,രാഹുലേയൻ,ഉണ്ണികൃഷ്ണൻ,എ.നവാസ്,ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും.