ആലപ്പുഴ: മോദി സർക്കാരിന്റെ കോർപറേറ്റ് ആനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ രാജ്യവ്യാപകമായി വഴി തടയൽ സമരം നടത്തുന്നതിന്റെ ഭാഗമായി സംയുക്ത കർഷക സമിതി ജില്ലാ കമ്മറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജോയിക്കുട്ടി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എച്ച്. അബ്ദുൾ ഗഫൂർ,ബി.അനസാരി,എ.പ്രേംനാഥ്,കെ.ജി.രഘുവേദ്,സി.കെ.ബാബുരാജ്,പി.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.