thomass-issac

ആലപ്പുഴ : ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്‌ത് കാര്യങ്ങൾ തീരുമാനിക്കും. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല ഉയർത്തി എങ്ങനെയെങ്കിലും കുറച്ച് വോട്ടു പിടിക്കാനാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു.