കായംകുളം: പുതുതായി പണികഴിപ്പിച്ച കെ.എസ്.ഇ.ബി കായംകുളം സബ്ബ് ഡിവിഷൻ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി എം.എം മണി നിർവ്വഹിയ്ക്കും.
യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിയ്ക്കും. എ.എം ആരിഫ് എം.പി, നഗരസഭ ചെയർപേഴ്സൺ പി.ശശികല തുടങ്ങിയവർ പങ്കെടുക്കും.