ചേർത്തല:ജില്ലാ ജൂനിയർ,സീനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ ആലപ്പുഴ ലിയോ അത് ലറ്റിക് ക്ലബ് 170 പോയിന്റോടെ മുന്നിലെത്തി. 130 പോയിന്റോടെ ആലപ്പുഴ ദിശ സ്‌പോർട്‌സ് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്. 54 പോയിന്റോടെ സാരഥി സെന്റർ ഫോർ എക്‌സലൻസ് മൂന്നാം സ്ഥാനത്തുണ്ട്. ജില്ലാ അത് ലറ്റിക് അസോസിയേഷൻ നേതൃത്വത്തിൽ ചേർത്തല എസ്.എൻ കോളജ്, ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം എന്നി മൈതാനങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ഇന്നു വൈകിട്ട് സമാപിക്കും.
എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ. പി.എൻ. ഷാജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. പ്രതാപൻ,വൈസ് പ്രസിഡന്റ് കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് സമാപന യോഗത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്യും.മേളയുടെ വേഗതാരമായി എസ്.എൻ കോളജിലെ അർജ്ജുൻ ജെ. പ്രകാശിനെയും സാരഥി സെന്റർ ഫോർ എക്‌സലൻസിലെ എസ്. ശ്രുതിമോളെയും തിരഞ്ഞെടുത്തു.