മാവേലിക്കര- എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിപ്രാ 326ാം നമ്പർ ശാഖായോഗത്തിന്റെ പൊതുയോഗം ഇന്ന് വൈകിട്ട് 3ന് ശാഖായോഗം ഹാളിൽ നടക്കും. യോഗത്തിൽ ശാഖായോഗം പ്രസിഡന്റ് കെ.പി സോമൻ അദ്ധ്യക്ഷനാവും. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ്, ജോയിന്റ് കൺവീനറുമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്രാ, യൂണിയൻ കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ പങ്കെടുക്കും.