മാവേലിക്കര- ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വിജയത്തിനായി യു.ഡി.എഫ് മുന്നൊരുക്ക സമ്മേളനം ഇന്ന് ഉച്ചക്ക് 2.30ന് മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.കെ.ആർ.മുരളീധരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് എന്നിവർ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ.കോശി എം.കോശി അധ്യക്ഷനാവും.