hf

ഹരിപ്പാട്: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വനിതകൾ അടുപ്പു കൂട്ടി പ്രതിഷേധിച്ചു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി.സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.സുശീലാ ദേവി അടുപ്പിൽ പ്രതിഷേധാഗ്നി കൊളുത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി.അനിൽകുമാർ, ഏരിയ പ്രസിഡന്റ് ബി.ബിനു, ഏരിയാസെക്രട്ടറി എ.എസ്. മനോജ്, യു.കെ.റോണി , എസ്. ഗുലാം എന്നിവർ സംസാരിച്ചു.