ചേർത്തല: മരുന്നും ചികിത്സാ ഉപകരണങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന നിയർ ഹെൽത്ത് കെയർ ചേർത്തല കേന്ദ്രീകരിച്ച് 11ന് പ്രവർത്തനം ആരംഭിക്കുമെന്ന് സി.ഇ.ഒ എസ് സുമേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 225 ഔട്ട് ലെ​റ്റുകൾ തുറക്കുന്നതോടെ വീട്ടുപടിക്കൽ മരുന്നും ഉപകരണങ്ങളും എത്തിക്കുന്ന സംവിധാനം പൂർണമാകും.

മാർച്ച് ആദ്യവാരം വിവിധ ജില്ലകളിൽ 35 ഔട്ട് ലെ​റ്റുകൾ തുറക്കും. മൊബൈൽ ആപ്ലിക്കേഷൻ, ഹോം ഡെലിവറി സൗകര്യങ്ങളും ഇതോടൊപ്പം ഏർപ്പെടുത്തും. ആദ്യത്തെ ഔട്ട് ലെ​റ്റ് 11ന് പകൽ 10ന് മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനംചെയ്യും.

വാർത്താസമ്മേളനത്തിൽ ഡിജി​റ്റൽ പാർട്ണർ കണക്ടി ഡിജി​റ്റൽ സൊല്യൂഷൻസ് സി.ഇ.ഒ ജിന്റോ ജോയ് ചേതലൻ, ജോൺസി സോഫ്റ്റ് വെയർ സൊല്യൂഷൻ പ്രൈവ​റ്റ് ലിമി​റ്റഡ് സി.ഇ.ഒ റോണി ജോൺ എന്നിവർ പങ്കെടുത്തു.