ചേർത്തല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ
ചേർത്തല നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. പി.വി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ടി. സുബ്രമണ്യദാസ്,എസ്. ശരത്,കെ.ആർ. രാജേന്ദ്രപ്രസാദ്, പി.ഉണ്ണികൃഷ്ണൻ,വി.എൻ. അജയൻ, സിറിയക് കാവിൽ, ജയകുമാർ,കെ. സതീശൻ, ഗോപിനാഥപിള്ള, ഐസക്ക് മാടവന, ജയലക്ഷ്മി അനിൽകുമാർ, ആർ.ശശിധരൻ, സി.ഡി. ശങ്കർ, ടി.എച്ച്.സലാം, സജി കുര്യാക്കോസ്, നവപുരം ശ്രീകുമാർ, മധു വാവക്കാട്, എന്നിവർ സംസാരിച്ചു.