
മാവേലിക്കര ബിഹാർ സ്വദേശി തോട്ടിൽ വീണ് മരിച്ചു. ബിഹാർ വെസ്റ്റ് ചംപാരൻ രാംപുർ അമർ ബിസാവ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ ചെട്ടികുളങ്ങര പി.എച്ച്.സിക്ക് സമീത്ത് റോഡരുകിലെ തോട്ടിൽ കമിഴ്ന്ന് വീണ നിലയിലാണ് അമറിനെ കാണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം രോഹിത് എം.പിള്ള, പാരഡൈസ് ശ്രീകുമാർ, ദിബു എന്നിവർ ഇയാളെ തോട്ടിൽ നിന്നെടുത്ത് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.