jail-tv

ആലപ്പുഴ: ജില്ലാ ജയിലിലേക്ക് വൈ.എം.സി.എ സംഭാവന ചെയ്ത ടെലിവിഷൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ആർ.അംജിത്, ടോമിച്ചൻ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.ഷൈനോ എന്നിവർക്ക് കൈമാറി. വൈ.എം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി, എൻ.ഗണേശൻ, പി.കെ.വെങ്കിട്ടരാമൻ, സുനിൽ മാത്യു ഏബ്രഹാം, ജോൺ ജോർജ്, ബൈജു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.