ambala

അമ്പലപ്പുഴ: ജീവ കാരുണ്യ പ്രവർത്തകൻ പുന്നപ്ര സ്വദേശി നിസാർ വെള്ളാപ്പള്ളിയെ വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ അഭയ കേന്ദ്രത്തിന്റെ . ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് ഉപഹാരം നൽകി.അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് അംഗം യു.എം.കബീർ ,വിശ്വദർശൻ ട്രസ്റ്റ് ചെയർമാൻ സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന അനാഥ രോഗികൾക്ക് പ്രഭാതഭക്ഷണം എല്ലാ ദിവസവും നിസാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട് . തെരുവിൽ കഴിഞ്ഞ മൂന്ന് കുരുന്നുകൾ അടങ്ങിയ കുടുംബത്തിന് ജിവിത സാഹചര്യം ഒരുക്കിയതിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ നിസാറിന്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടത്. .സന്നദ്ധ കൂട്ടായ്മയ ഹെൽപ്പ് എന്ന സംഘടനയുടെ കോ ഓർഡിനേറ്റർ കൂടിയാണ് നിസാർ വെള്ളാപ്പള്ളി.