ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'വികസന സാക്ഷ്യം' സഞ്ചരിക്കുന്ന വീഡിയോ പ്രദർശനം ഇന്ന് ആരംഭിക്കും. രാവിലെ 11ന് ജില്ല പ‍ഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സിവിൽ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വീഡിയോ പ്രദർശനം സംഘടിപ്പിക്കും. ആദ്യ ദിനം അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പര്യടനം.