ആലപ്പുഴ: നൈമിഷാരണ്യം സേവാ പ്രതിഷ്ഠാൻ - നൈമിഷാരണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഇരവുകാട് വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ നേത്രചികിത്സ - തിമിര ശസ്ത്രക്രിയ ക്യാമ്പും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഡോ.വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷനായി. ഇരവുകാട് വാർഡ് വികസന സമിതി അംഗം കെ.കെ.ശിവജി മുഖ്യ പ്രഭാഷണം നടത്തി. നൈമിഷാരണ്യം സെക്രട്ടറി രംഗനാഥ്.എസ്.അണ്ണാവി പദ്ധതി വിശദീകരിച്ചു. പി.സത്യദേവൻ, എസ്.പ്രദീപ്, ടി.ആർ.ഓമനക്കുട്ടൻ, ടി.പി.അനിൽ ജോസഫ്, ശശി, സ്മിത രാജീവ്, ജി.വിഷ്ണു, സിന്ധു ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ശ്രീരുദ്ര ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും കൊച്ചി ഐ ഫൗണ്ടേഷൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നേത്രചികിത്സയും നടന്നു.