
തുറവൂർ: അന്യായമായ പെട്രോൾ -ഡീസൽ , പാചകവാതക വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് അരൂർ മണ്ഡലം കമ്മിറ്റി തുറവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കേരള കോൺഗ്രസ്(എം) നേതാവ് വി.ടി.ജോസഫ് ഉദ് ഘാടനം ചെയ്തു. എം.കെ.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സി.ബി.ചന്ദ്രബാബു, മനു സി.പുളിക്കൽ, പി.കെ.സാബു,പി.എം അജിത്കുമാർ, എൻ.ആർ.ബാബുരാജ് എന്നിവർ സംസാരിച്ചു.