ആലപ്പുഴ: ബൂത്ത് കമ്മിറ്റികൾ ശക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരത്തിലെത്തേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ഉത്തരവാദിത്വമാണ്. അധികാരം അഴിമതി നടത്താനുള്ള ഉപകരണമായി ഇടതു സർക്കാർ ഉപയോഗിക്കുകയാണ്. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താം എന്നതാണ് ഇടതുഭരണത്തിൽ കേരളം കാണുന്നതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സിസി. സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, വി.ഡി.സതീശൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, എം.മുരളി, കോശി എം.കോശി, ജോൺസൺ എബ്രഹാം, കെ.ആർ.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, ബി.ബൈജു, എം.ജെ.ജോബ്, ഇ.സമീർ, കറ്റാനം ഷാജി, എൻ.രവി, സുനിൽ പി.ഉമ്മൻ , എ.ഐ.സി.സി അംഗം കെ.എൻ.വിശ്വനാഥാൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി.മേഘനാദൻ, ഭാരവാഹികളായ ടി.സുബ്രമണ്യ ദാസ്, ജി.സഞ്ജീവ് ഭട്ട്, തോമസ് ജോസഫ്, പി.എസ്.ബാബുരാജ്, യു.മുഹമ്മദ്, ജയലക്ഷ്മി അനിൽകുമാർ, പി.ബി.വിശ്വേശര പണിക്കർ, സുനിൽ ജോർജ്, , മധു വാവക്കാട്, തുറവൂർ ദേവരാജൻ, ബി.രാജലക്ഷ്മി, ജേക്കബ് തമ്പാൻ, പി.ടി.സ്‌കറിയ എന്നിവർ സംസാരിച്ചു