tv-r

അരൂർ: എസ്.എൻ.ഡി.പി യോഗം അരൂർ കിഴക്കുംഭാഗം 960-ാം നമ്പർ ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് കെ.ആർ.ഗംഗാധരൻ, വൈസ് പ്രസിഡന്റ് ടി.പി. സലി,സെക്രട്ടറി സി.എസ്.ബാബു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.