അരൂർ: ചന്തിരൂർ കുമർത്തുപടി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 12 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലന്റെയും മേൽശാന്തി ഷിബുവിന്റെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. പള്ളിവേട്ട ഉത്സവദിനമായ 11 ന് വൈകിട്ട് 5ന് ബാലക്കാവടി, 7.45 ന് സുബ്രഹ്മണ്യ ദേവന് പുഷ്പാഭിഷേകം, രാത്രി 10.30 ന് പളളിവേട്ട പുറപ്പാട്, തുടർന്ന് തിരി പിടുത്തം.12 ന് ആറാട്ട് മഹോത്സവം, രാവിലെ 5 ന് മഹാഗണപതി ഹോമം, 8 ന് കാഴ്ചശ്രീബലി, 11.30 ന് പൂരയിടി, വൈകിട്ട് 4ന് പകൽപ്പൂരം. രാത്രി 8 ന് പുഷ്പാഭിഷേകം, 11.30 നും 12 നും മദ്ധ്യേ ആറാട്ട്. 19 ന് ഏഴാം പൂജ.