haritha-karma-sena

മുതുകുളം :ആറാട്ടുപുഴ പഞ്ചായത്തിൽ ഹരിത കർമ്മ സേന പ്രവർത്തനം തുടങ്ങി. ഹരിത കേരളം മാലിന്യമുക്ത കേരളം പദ്ധതിയുടെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യശേഖരണം നടത്തും. വൃത്തിയാക്കിയ അജൈവ പ്ലാസ്റ്റിക് മാലിന്യം പുത്തൻ മണ്ണേൽ സാബുവിൽ നിന്നും എറ്റുവാങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഹരിത കർമ്മ സേനയുടെ ഉദ്ഘാടനം നിർവഹിച്ചു. ഏഴാം വാർഡിൽ 408 വീടുകളിൽ ഒറ്റ ദിവസം കൊണ്ട് പ്ലാസ്റ്റിക് ശേഖരണം പൂർത്തിയാക്കി . 6 പേർ, അടങ്ങുന്ന 5 ടീമുകളാണ് വീടുകൾ സന്ദർശിച്ച്‌ പ്ലാസ്റ്റിക് ശേഖരിച്ചത്. 32 പേരടങ്ങുന്നതാണ് പഞ്ചായത്തിലെ ഹരിത കർമ്മ സേന. പ്ലാസ്റ്റിക്ക് കൂടാതെ ചില്ലു കുപ്പി ,ഇ-വേസ്റ്റ്, പേപ്പർ, തുണി, ലതർ എന്നിവ നിശ്ചിത ഇടവേളകളിൽ ശേഖരിക്കും.