
മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 141-ാം നമ്പർ പുത്തൻകോട്ടയ്ക്കകം ശാഖായോഗാംഗമായ സൂരജ് മുരളിയ്ക്ക് ശ്രീ വെള്ളാപ്പള്ളി നടേശൻ സിൽവർ ജൂബിലി വിദ്യാഭ്യാസ സ്കോളർഷിപ്പ് യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ നൽകി. നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം നേടിയയ സൂരജിനെ ശാഖായോഗം ഹാളിൽ കൂടിയ വിശേഷാൽ പൊതുയോഗം അഭിനന്ദിച്ചു. ചടങ്ങിൽ യൂണിയൻ കൺവീനർ ജയലാൽ എസ്. പടിത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല, ശാഖ വൈസ് പ്രസിഡന്റ് സഹദേവൻ, പോഷക സംഘടന ഭാരവാഹികളായ പ്രവദ രാജപ്പൻ, ബിജു ഗോപിനാഥ് എന്നിവർ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ് ഗോപാലൻ സ്വാഗതവും സെക്രട്ടറി സുരേഷ് ശ്രീധരൻ നന്ദിയും പറഞ്ഞു.