ഹരിപ്പാട്: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ കണ്ണന്തറ യൂണിറ്റ് സംഘടിപ്പിച്ച സൈക്കിൾ റാലി കുമാരപുരം കണ്ണന്തറ യൂണിറ്റ് സ്മാരക ജംഗ്ഷനിൽ ഏരിയ പ്രസിഡന്റ്‌ ബെന്നി കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പ്രണവ് ടി.പി അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ആദർശ്, മേഖല സെക്രട്ടറി രതീഷ്.എം, എന്നിവർ പങ്കെടുത്തു. ശ്രീരാജ്, അനന്ദു എന്നിവർ റാലിക്കു നേതൃത്വം നൽകി.