പൂച്ചാക്കൽ: തെരുവ്നായ വീട് കയറി നടത്തിയ ആക്രമണത്തിൽ അച്ഛനും രണ്ടു പൺമക്കൾക്കും പരിക്ക്. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് പുള്ളവൻ വെളി രാമദാസ് (52), മക്കളായ ആവണി (22), ആർദ്ര (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീട്ടിലേക്ക് ഓടിക്കയറിയ നായ ഇവരെ കടിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി.