
ചാരുംമൂട്: ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികൾക്കൊപ്പമാണെന്നും അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡ് പിരിച്ചുവിടാനുള്ള നിയമനിർമ്മാണം നടത്തുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ പറഞ്ഞു. ഇടത്-വലത് മുന്നണികളിൽ നിന്ന് അമ്പതോളം പ്രവർത്തകക്ക് ബി.ജെ.പിയിൽ അംഗത്വം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കൻ മേഖലാ പ്രസിഡന്റ് പ്രകാശൻ പള്ളിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ ഹരീഷ് കാട്ടൂർ, അഡ്വ.കെ.വി.അരുൺ, സെക്രട്ടറി കെ.ആർ.പ്രദീപ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം.എസ്.ഉണ്ണിത്താൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.ഗിരിജ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് പാർവണേന്ദു, പഞ്ചായത്ത് മെമ്പർ അനിൽ പുന്നയ്ക്കാകുളങ്ങര, ഭാരവാഹികളായ ജയചന്ദ്രൻ നമ്പൂതിരി ,താമരക്കുളം സുരേഷ് കുമാർ, ഗിരിജാദേവി, ആദർശ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.