obituary

ചേർത്തല: ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കണയന്നൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗൗരിഅമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന അഡ്വ.പി.ആർ.ബാനർജിയുടെ പിതാവ് വാരനാട് പുത്തൻപുരയിൽ രാജപ്പൻ(94) നിര്യാതനായി.താലൂക്കിൽ രാഷ്ട്രീയ, സാമൂഹിക, ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു. ഗുരുപ്രഭാഷകനുമായിരുന്നു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൺവീനർ,യോഗം ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം ഭാരവാഹി, ചേർത്തല എസ്.എൻ. കോളേജ് ആർ.ഡി.സി കൺവീനർ, വാരനാട് ദേവീ ക്ഷേത്രം ദേവസ്വം സെക്രട്ടറി, താലൂക്ക് മഹാസമാധി ദിനാചരണ കമ്മി​റ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രിയമ്മ.
മറ്റ് മക്കൾ: പി.ആർ. ഷാജി (റിട്ട.മാക്‌ഡവൽ കമ്പനി മാനേജർ,സി.പി.ഐ ലോക്കൽ കമ്മി​റ്റി സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 728ാം നമ്പർ വാരനാട് ശാഖ സെക്രട്ടറി),പി.ആർ. വിജയലാൽ,പി.ആർ. സന്തോഷ് (ട്രാകോ കേബിൾസ്, ഇരുമ്പനം), പരേതയായ ഷീല സന്തോഷ്. മരുമക്കൾ: അനിത ഷാജി, നീന വിജയലാൽ,ആഷ ബോസ് (കെ.എസ്.ഇ.ബി എൻജിനീയർ), ജാസ്മിൻ സന്തോഷ്, ഇ.എൻ. സന്തോഷ് ഇറമ്പത്ത്‌.