മാവേലിക്കര: വൈ.എം.സി.എ സബ് റീജണൽ നേതൃസംഗമവും പ്ലാനിംഗ് ഫോറവും വൈ.എം.സി.എ ഏഷ്യ, പസഫിക് അലയ്ൻസ് മുൻ വൈസ് ചെയർമാൻ പ്രൊഫ.പി.ജെ.ഉമ്മൻ ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം അധ്യക്ഷനായി. മുൻ റീജിയണൽ ചെയർമാൻ അഡ്വ.വി.സി.സാബു മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാക്കോ, മാത്യു ജി. മനോജ്, തോമസ് മണലേൽ, അലക്സ്‌ എം. നൈനാൻ, ജാജി എ. ജേക്കബ്, വർഗീസ് കരിക്കലാൽ, റിജോഷ് ഫിലിപ്പ്, സജു സി.എ, ജിജി എബ്രഹാം, മിനി അനീഷ്‌, ഡോ.പ്രദീപ് ജോൺ ജോർജ് എന്നിവർ സംസാരിച്ചു