a

മാവേലിക്കര- കവിയും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന കുറത്തിയാടൻ പ്രദീപിന്റെ പേരിൽ ആരംഭിച്ച കുറത്തിയാടൻ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വയലാർ ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. മാവേലിക്കര എ.ആർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വി.വി ജോസ് കല്ലട അദ്ധ്യക്ഷനായി. പ്രൊഫ.വി.ഐ ജോൺസൺ, വർഗീസ് കുറത്തികാട്, വിനോദ് നീലാംബരി, എം.സങ്, എം.എസ് വിനോദ്, സലാം പനച്ചമൂട്, പി.പ്രകാശ്, ദിപു കുറത്തികാട്, ഹരിദാസ് പല്ലാരിമംഗലം, ഗോപകുമാർ മുതുകുളം, അച്യുതൻ ചാങ്കൂർ, ജിജി ഹസൻ, വിജിലൻസ് എസ്.പി ദേവമനോഹർ എന്നിവർ സംസാരിച്ചു. സന്ധ്യ സന്നിധി സ്വാഗതവും ജി.നിശീകാന്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എൻ യശോധരൻ (രക്ഷാധികാരി), അഡ്വ.ശ്രീപ്രിയ (പ്രസിഡന്റ്), സുമോദ് പരുമല (വൈസ് പ്രസിഡന്റ്), ജി.നിശീകാന്ത് (സെക്രട്ടറി), സന്ധ്യ സന്നിധി (ജോ.സെക്രട്ടറി), രാജീവ് പുരുഷോത്തമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.