മാവേലിക്കര- എസ്.എൻ.ഡി.പി യോഗം കുട്ടംമ്പേരൂർ മുട്ടേൽ 4965ാം നമ്പർ ശാഖായോഗ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 10, 11 തീയതികളിൽ നടക്കും. 10ന് രാവിലെ 6ന് വിശേഷാൽ പൂജകൾ, 6.30ന് സമൂഹപ്രാർത്ഥന, 8ന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് സേവ എന്നിവ നടക്കും. 11ന് രാവിലെ 6.30ന് മഹാശാന്തി ഹവനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് കലശപൂജ, 10ന് കലശാഭിഷേകം, 11ന് ഗുരുസന്നിധിയിൽ പറയിടീൽ, വൈകിട്ട് 7ന് ഗുരുധർമ്മ പ്രഭാഷണം എന്നിവ നടക്കും.