
ചാരുംമൂട് : കുടശ്ശനാട് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നാലമ്പല സമർപ്പണം
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം. തങ്കപ്പൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ദേവൻ സനൽ നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ രഞ്ജിത്ത് ടി.പോറ്റി, സുഭാഷ് എം.പോറ്റി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രശാന്ത് എം.കുറുപ്പ്, സെക്രട്ടറി സന്തോഷ് ഗോപി ഭാരവാഹികളായ കെ.മോഹനൻ , ആർ.വിക്രമൻ ,ബി.മധു തുടങ്ങിയവർ പങ്കെടുത്തു.