
മാവേലിക്കര ദീർഘകാലം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, തെക്കേക്കര പഞ്ചായത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ്, മദ്യവ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഡി.സോമനാഥന്റെ പത്താം ചരമവാർഷികാചരണം തെക്കേക്കരയിൽ നടന്നു. പല്ലാരിമംഗലം ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. അഡ്വ.ജി.അജയകുമാർ അധ്യക്ഷനായി. സി.എസ് സുജാത, കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, മുരളി തഴക്കര, കോശി അലക്സ്, ആർ.രാജേഷ് എം.എൽ.എ, ഡോ.കെ.മോഹൻ കുമാർ, യു.വിശ്വംഭരൻ, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ സ്വാഗതം പറഞ്ഞു.