കുട്ടനാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണത്തിനായി കുട്ടനാട്ടിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. രാമങ്കരി മിൽമ ഹാളിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തങ്കച്ചൻ വാഴേച്ചിറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. ഗോപകുമാർ നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. രാജീവ് കേരളകോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ല പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം ജോസഫ് കെ.നെല്ലുവേലി, ജോസഫ് ചേക്കോടൻ തുടങ്ങിയവർ പങ്കെടുത്തു