കായംകുളം: കായംകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണമെന്ന് കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽപ്പെട്ട 9,10,11 എന്നീ വാർഡുകളിലും, ദേവികുളങ്ങര പഞ്ചായത്തിലെ 12 വാർഡിലും, ആറാട്ടുപുഴ പഞ്ചായത്തിലെ 5 വാർഡുകളിലും നിത്യോപയോഗത്തിന് പോലും വെള്ളം ഇല്ലാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഇതു സംബന്ധിച്ച് ഹരിപ്പാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ പരാതി നൽകി.