
മുതുകുളം :കണ്ടല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് പരിശോധന നടത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണം .കഴിഞ്ഞ ദിവസം രാവിലെ മുതൽ പരിശോധനക്ക് എത്തിയവരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത് . ഇവിടെ സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് പരാതി ..ആഴ്ചയിൽ ഒരു ദിവസം ആണ് ഇവിടെ കോവിഡ് പരിശോധന നടക്കുന്നത് . .കണ്ടല്ലൂരിൽ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ് .