
അമ്പലപ്പുഴ: കെട്ടിടത്തിന്റെ മുകളിൽനിന്നും വീണ് ഗുരുതര പരിക്കുകളോടെ രണ്ട് മാസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഡോക്ടർമാരുടേയും, പൊതുപ്രവർത്തകരുടേയും, ശ്രമഫലമായി അഭയകേന്ദ്രത്തിൽ എത്തിച്ചു.എറണാകുളം ഏഴിക്കര വേലൻപറമ്പിൽ പ്രജിത്തിനെ (32) ഗുരുതര പരിക്കുകളോടെ 2020 ഡിസംബർ 12 നാണ് ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.രണ്ട് ദിവസം കഴിഞ്ഞ് പ്രജിത്തിനെ ഉപേക്ഷിച്ച് ബന്ധുക്കൾ മടങ്ങി. പ്രജിത്തിനെ തിരികെ കൊണ്ടുപോകുവാൻ ബന്ധുക്കളെ നിരവധി തവണ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും, അവർ ഏറ്റെടുക്കുവാൻ തയ്യാറായില്ല.തുടർന്ന് ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും പൊതുപ്രവർത്തകരും പ്രജിത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. രണ്ട് മാസത്തെ ചികിത്സക്ക് ശേഷം പ്രജിത്തിന്റെ പരിക്കുകൾ ഭേദമായെങ്കിലും ജന്മനാ സ്വാധീനക്കുറവുള്ള കാലും നട്ടെല്ലിനേറ്റ പരിക്കും കിടപ്പ് രോഗിയാക്കി. പൊതു പ്രവർത്തകരുടെ ശ്രമഫലമായി ഡോക്ടർമാരുടെ മേൽനോട്ടത്തിലുള്ള ആലുവായിലെ വെൽഫയർ അസോസിയേഷൻ ട്രസ്റ്റിൽ ചികിത്സ തുടരാനും താമസിപ്പിക്കാനുമുള്ള സാഹചര്യമൊരുങ്ങി. ഡോ.അശ്വിത്, മോനിഷ ,ഗ്രാമപഞ്ചായത്ത് അംഗം യു .എം .കബീർ, എം.ഷഫീക്, ,മുഹമ്മദ് ഹാഷിം വണ്ടാനം,നജീഫ് അരീശേരി, നവാസ് പതിനഞ്ചിൽ എന്നിവരുടെ ശ്രമഫലമായാണ് പ്രജിത്തിനെ ആലുവയിലെ അഭയ കേന്ദ്രത്തിലെത്തിക്കാനായത്.