മുതുകുളം :വേലഞ്ചിറയിലും സമീപ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു .കണ്ടല്ലൂർ പഞ്ചായത്ത് പ്രദേശമായ അമ്പലമുക്കിന് തെക്കും വേലഞ്ചിറ മുതൽ ഇടച്ചന്ത വരെയുള്ള ഭാഗത്തുമാണ് റോഡരികിൽ മാലന്യം നിക്ഷേപിക്കുന്നത് ..വീടുകളിൽ നിന്നും കടകളിൽ നിന്നും ഉള്ള മാലിന്യവും ഇറച്ചിക്കടകളിൽ നിന്നുള്ള അവശിഷ്ടവുമാണ് ഇവിടെ തള്ളുന്നത് .