tv-r

അരൂർ:കൊവിഡ് ബാധിച്ചു ചന്തിരൂർ മുല്ലേത്ത് വീട്ടിൽ വിജയൻ (60) മരിച്ചു. പനിയും ന്യൂമോണിയയും ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ വച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അരൂരിലെ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ: ശങ്കരി. മക്കൾ:നിമ്മി, നീനു.