ambala

അമ്പലപ്പുഴ: കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴ്രഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. കാക്കാഴം തോപ്പിൽ പരേതനായ തടി അലിക്കുഞ്ഞിന്റെ മകൻ യൂസഫ് (58) ആണ് മരിച്ചത്. കഴിഞ്ഞ നാലിന് കാക്കാഴം മേൽപ്പാലത്തിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ യൂസഫിനെ കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ : സബൂറ. മക്കൾ: ഷമീർ ഖാൻ, നിഷമോൾ. മരുമകൻ : ഷിജാർ.