library

കരുവാറ്റ :കരുവാറ്റ കന്നുകാലി പാലം എസ്.എൻ കടവ് ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു .മാസ്റ്റർ മുഹമ്മദ്‌ ഷാൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെഹ്നാആമുഖ പ്രസംഗം നടത്തി .ജോയിന്റ് സെക്രട്ടറി നിബി സേവ്യർ സ്വാഗതം പറഞ്ഞു .ബി.ജെ.പി ദക്ഷിണ മേഖലാദ്ധ്യക്ഷൻ കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി .15ാം വാർഡ് മെമ്പർ അനിദത്തൻ ,6ാം വാർഡ് മെമ്പർ പി.ബി.ബിജു എന്നിവർ സംസാരിച്ചു.