അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ മുന്നോടിയായി നടന്ന യു.ഡി.എഫ് ബ്ലോക്ക് കൺവെൻഷൻ ഡി .സി .സി പ്രസിഡൻറ് എം.ലിജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു .എ.എ.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. എ.എം നസീർ, എം.ജെ. ജോബ്, എസ്.സുബാഹു,നെടുമുടി ഹരികുമാർ ,പി .സാബു, എ.കെ. ബേബി,തോമസ് ചുള്ളിക്കൽ, കമാൽ എം. മാക്കിയിൽ, എസ്. പ്രഭുകുമാർ ,സി.വി. മനോജ് കുമാർ ,ബിന്ദു ബൈജു, ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.