അരൂർ:എരമല്ലൂർ കോന്നനാട് തളിർ ബാലസഭയുടെ രണ്ടാമത് വാർഷികം എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗൗതം സതീഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണേന്ദു പ്രസാദ്, സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ,എം.പി. അനിൽ ,കെ.സി.ദിവാകരൻ,കെ.കെ. ലാലൻ, നീതു കലേഷ്, രതീഷ് എന്നിവർ സംസാരിച്ചു.