ഹരിപ്പാട്: ബി.ജെപി നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ്.വിനോദ് അധ്യക്ഷത വഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശ് സംഘടനാ പ്രവർത്തന പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ദക്ഷിണമേഖല പ്രസിഡൻ്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ഡി.അശ്വിനി ദേവ്, പി.കെ.വാസുദേവൻ, എസ്.വിശ്വനാഥ്, ശ്രീജിത്ത് പനയറ എന്നിവർ സംസാരിച്ചു.