ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ജനക്ഷേമപദ്ധതികൾ താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ മഹിളാമോർച്ച പ്രവർത്തകർ മുൻകൈ എടുക്കണമെന്ന് ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജാമേനോൻ പറഞ്ഞു. മഹിളാ മോർച്ച ജില്ലാ സമ്പൂർണ്ണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ തിരഞ്ഞെടുപ്പ് പരിപാടികൾ വിശദീകരിച്ചു . മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ, പ്രതിഭ ജയേഖർ, ആശ രുദ്രണി, സുധാകമ്മത്ത്, ശോഭ രവീന്ദ്രൻ, ശ്രീദേവി വിപിൻ, ബിന്ദു വിനയൻ എന്നിവർ സംസാരിച്ചു .