പൂച്ചാക്കൽ: മണപ്പുറം മരോട്ടിക്കൽ ധർമ്മദൈവ ക്ഷേത്രത്തിലെ 7-ാമത് പ്രതിഷ്ഠാ വാർഷികം 15 ന് നടക്കും. 22 ന് ഏഴാം പൂജക്ക് കലംകരി, വടക്ക് പുറത്ത് മഹാകരുതി എന്നിവ ഉണ്ടാകും . വൈദിക ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി കാർമ്മികനാകും. ഷാജി മരോട്ടിക്കൽ, വിശ്വനാഥൻ മണ്ണേഴത്ത്, ജയൻ മരോട്ടിക്കൽ എന്നിവർ നേതൃത്വം വഹിക്കും.