accident1

ചാരുംമൂട്: കൊല്ലം-തേനി ദേശീയ പാതയിൽ ചാരുംമൂട്‌ ടൗണിനു സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന മിനി ടെമ്പോയും അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്.

അപകടത്തിൽ ഗ്യാസ് സിലിണ്ടറുകൾ റോഡിലേക്കുൾപ്പെടെ തെറിച്ചത്പ്രിഭ്രാന്തിക്കിടയാക്കി.

ഗ്യാസ് ഏജൻസി ജീവനക്കാരും അടൂർ പെരിങ്ങനാട് സ്വദേശികളുമായ ഡ്രൈവർ ബൈജു (38), വിഷ്ണു(26), താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരായ

ബി.ശ്രീപ്രകാശ്, പി.വി.പ്രീത, ആനന്ദവല്ലി എന്നിവർക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കുണ്ടായിരുന്ന ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തായിരുന്നു മറ്റൊരു സംഭവം. അടൂർ ശ്രീകൃഷ്ണ ഏജൻസിയിൽ നിന്നും

വിതരണണത്തിനുള്ള ഗ്യാസ് സിലിണ്ടറുകളും കയറ്റി താമരക്കുളം ഭാഗത്തത്തേക്ക് വരികയായിരുന്നു ടെമ്പോ വാൻ . ചാരുംമൂട്ടിലുള്ള സ്കൂളിലേക്ക് വരികയായിരുന്നു അധ്യാപകർ. ഇടിയുടെ ആഘാതത്തിൽ ടെമ്പോ ഒരു വശത്തേക്ക് മറിഞ്ഞ് സിലിണ്ടറുകൾ റോഡിലുൾപ്പെടെ ചിതറി വീണു. ഇത് പരിഭ്രാന്തിക്കിടയാക്കി.

കായംകുളത്തു നിന്നും അഗ്നിശമന സേനാ യൂണിറ്റും നൂറനാട് പോലീസും സ്ഥലത്തെത്തി. അഗ്നിശമന സേന ഉദ്യോഗസ്ഥർ റോഡിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ നീക്കി മറ്റൊരു വാഹനത്തിൽ കയറ്റിയതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്.

ടെമ്പോയുടെ ആക്ലിൽ ഒടിഞ്ഞ് ടയർ ബളകിയ നിലയിലാണ്.

മാരുതി കാറിന്റെ മുൻ വശം പൂർണ്ണമായി തകർന്നിട്ടുണ്ട്.