അമ്പലപ്പുഴ : വണ്ടാനം പടിഞ്ഞാറ് ശ്രീനാരായണ ഗുരുമന്ദിരത്തിലെ 6-ാമത് പഞ്ചലോഹ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. 6ന് ഗണപതിഹോമം, 8ന് ശാഖാ പ്രസിഡന്റ് വി.രാജൻ പതാക ഉയർത്തും. 9ന് കലശപൂജ, ഗുരുപൂജ, 1ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന എന്നിവ നടത്തുമെന്ന് സെക്രട്ടറി പി.രാജൻ, ഖജാൻജി വി.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.