pazhaveedu-library

പഴവീട്: വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിലെ നവീകരിച്ച വായനശാല തിരുവമ്പാടി കൗൺസിലർ ആർ. രമേശ്‌ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ സി. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ അലിയാർ എം. മാക്കിയിൽ സംസാരിച്ചു. കൗൺസിലർ രമേശിനെ യോഗം ആദരിച്ചു. സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.