തുറവൂർ കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചശേഷം യുവാവിനെ ബിയർ കുപ്പിക്ക് അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ . തൈക്കൽ ഒറാഞ്ചി പറമ്പിൽ വിഷ്ണു ( 22 )വിനെയാണ് പട്ടണക്കാട് സി.ഐ. ആർ.എസ്.ബിജുവിന്റെ നേത്യത്വത്തിലുള്ള പൊലീ സംഘം പിടികൂടിയത് . കഴിഞ്ഞ 7 ന് ആയിരുന്നു കേസിനാസ്പദ മായ സംഭവം . കടക്കരപ്പള്ളി ബിയർ ആൻഡ് വൈൻ പാർലറിനു മുൻവശം തെക്കൽ സ്വദേശി മനുലാൽ ( 26 ) നെയാണ് ഇയാൾ ആക്രമിച്ചത് . പരിക്കേറ്റ മനുലാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് . ആക്രമണത്തിനു ശേഷം മാന്നാറിൽ ഒളിവിൽ കഴിയുകയായിരുന്നു വിഷ്ണു . .ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .